"പലതില്‍ ചിലത്"

"തില്‍ ചിലത്"

March 04, 2010

പലതില്‍ ചിലത്...(4)

പലതില്‍ ചിലത്...
നന്ദി...(വാല്)


വാലില്ലാത്ത
പട്ടിയ്ക്കെന്ത്
ചേലെന്ന്...?? പണ്ട്...


ഇന്ന്..
വാലുണ്ടേലത്
"കൊടിച്ചി" പട്ടി....
മരണകുറുപ്പ്


സമയമില്ലാത്ത സമയത്ത്
തൂങ്ങി മരിച്ചവന്റെ
മരണകുറിപ്പ്-
"എനിയ്ക്ക്
ജീവിയ്ക്കാന്‍ പോലും
സമയമില്ലെന്ന്.."
പൊരുത്തം


പത്തില്‍ പത്ത്
പൊരുത്തത്തില്‍
കെട്ടിത്തൂങ്ങിയ താലിച്ചരട്...?


പ്രണയ കുറിപ്പ്...


കുറുക്കെഴുത്തില്ലാത്ത
നിറമുള്ള വാക്കുകള്‍...പാചക കുറിപ്പ്..


വാചകങ്ങള്‍ വേവിച്ച
വായനകൊണ്ട്
വായ്ക്ക് രുചി...അടിക്കുറിപ്പ്...

മേലെഴുതാനാകാത്തത്..

2 comments:

 1. പാചക കുറിപ്പ്..


  വാചകങ്ങള്‍ വേവിച്ച
  വായനകൊണ്ട്
  വായ്ക്ക് രുചി...

  ഹൂയ്...കൊള്ളാം..!

  ReplyDelete
 2. വാലും,അടിക്കുറിപ്പും കലക്കീട്ടോ....

  ReplyDelete