"പലതില്‍ ചിലത്"

"തില്‍ ചിലത്"

July 14, 2010

പലതില്‍ ചിലത്.... (5)

പലതില്‍ ചിലത്.... (5)ചാറ്റിംഗ്


ഏകാന്തതകളിലു -

മൊഴിവുകളിലമെന്‍

വിരല്‍ത്തുമ്പ്

തൊട്ടുനില്‍ക്കുന്നത്-

“നിന്റെ കവിളണയില്‍

ചേര്‍ത്ത ചുംബനങ്ങളും,

ഗാഡാലിംഗനങ്ങളും,

വിടചൊല്ലലുമെല്ലാമീ ”-

"കീബോര്‍ഡി"ലല്ലോ...പിണക്കം


ബന്ധങ്ങളുടെ മാനദണ്ഡം

പുറംകാഴയ്ക്കിറങ്ങിപ്പോകുന്നത്...പൂരം...

പുരനിറഞ്ഞ പെണ്ണിത്തിരി

പുതുമ നാട്ടില്‍ കാട്ടിയത്....വില്ല്...


തൊടുത്ത് വലിയ്ക്കുമ്പോള്‍ വിധേയന്‍

ചെന്നുതറയ്ക്കുമ്പോള്‍ വില്ലാളി.......
കനല്‍...


ആളിക്കത്തലിനൊടുവിലും

ഉള്ളിലൊരു കാട്ടുതീ കാക്കുന്നത്...കവിത

എഴുത്താണി അത്താണിയായി

അത്താഴപട്ടിണി മാറ്റി-

ഞാന്‍ കവിയായി,

കവിത ഭ്രാന്തിയായി....

No comments:

Post a Comment