"പലതില്‍ ചിലത്"

"തില്‍ ചിലത്"

March 04, 2010

പലതില്‍ ചിലത്...(3)

പലതില്‍ ചിലത്...പരസ്യം...

ആസ്വാദനത്തിന്റെ
അടിത്തറയിളക്കി,
ആശ നിറച്ച്,
കീശയൊഴിയ്ക്കും
നിമിഷങ്ങള്‍..

കൗമാരം

നിറകണ്ണില്‍ നീ നിറഞ്ഞെങ്കിലും,
മനക്കണ്ണില്‍ നിന്നെക്കണ്ട് മതിവരുന്നില്ല...

ഋതു

"ഋതുക്കള്‍ ചേര്‍ന്നതെങ്കിലും,
ഋതുമതിക്ക്‌ മനചേര്‍ച്ച ഇല്ല പോലും "

ബ്ലൂടൂത്ത്

നീലച്ചിത്രങ്ങളെ
ഊറ്റിയെടുക്കുന്ന
കൗമാരത്തിന്റെ
നീലപ്പല്ല്....


കിറുക്കന്‍..

കുറുകിനില്‍ക്കും ചിന്ത,
കുറിക്ക് കൊള്ളും ചോദ്യം,
കിറുക്കനെന്ന പേരില്‍... ?

വിരഹം...

യാത്രയ്ക്കും,
യാത്രാമൊഴിയ്ക്കുമിടയിലെ മൗനം.


ലോൺ...,

എടുക്കാന്‍
ഒരുപാട് വഴിയുള്ളത്....
കൊടുക്കാന്‍
ഒരു വഴിയുമില്ലാത്തത്....
ഒടുക്കാന്‍
ഒടുവിലൊരു ജീവിതമുള്ളത്....ചുമട് (ജീവിതം)

എങ്ങനെ ചുമന്നാലും
ഒടുവില്‍
ചുമ മാത്രം ബാക്കിയാകുന്നത്..

(ചുമന്ന് ജീവിച്ചാല്‍
ചുമച്ച് മരിയ്ക്കാം.)

2 comments:

  1. അസ്സലായി... താങ്കൾക്ക്‌ ഒരായിരം പൂച്ചെണ്ടുകൾ
    ഞാനാ സതീഷ്‌

    ReplyDelete
  2. സതീഷെ വളരെ സന്തോഷം...
    ഇവിടെ വന്നതില്‍ , വായിച്ചതില്‍..

    ReplyDelete