"പലതില്‍ ചിലത്"

"തില്‍ ചിലത്"

February 16, 2013

പലതിൽ ചിലത് (9)പലതിൽ ചിലത് (9)
--------------------------------

സംശയം
....
----------------
തീ ഇല്ലെങ്കിലും
അവളെ എപ്പോഴും പുകമറയി
കാണുന്നത്...
ഏകൻ
--------------

എന്റെ നിഴൽത്തണലിൽ
വിയർപ്പാറ്റുന്നു ഞാൻ

 
താക്കോൽ..
---------------
കള്ളന്റെ കയ്യിലായാൽ
ഞാനുമവനാകുമോ..?

നുണ 
----------
നിലാവ് വിയർക്കുന്ന പ്രഭാത
ത്തിൽ
മരങ്ങൾക്ക് കുളിരെന്ന് കാറ്റ്
....

എഴുത്തുകൾ…
----------------------------

കരിക്കലത്തിൽ കണ്ണെഴുതിയ മുത്തശ്ശി,
കണ്മഷിൽ കണ്ണെഴുതിയ അമ്മ,
കണ്ണെഴുതാതെ വന്ന ഭാര്യ,
കണ്ണുതന്നെ മാറ്റിയെഴുതുന്ന മകൾ...
 
ഇരുട്ട്…
--------------
നിലാവിന്
നിഴലിനോടുള്ള പരിഭവം…


പെണ്ണ്…
------------
വളരുന്തോറും
ഒളിച്ചുവയ്ക്കപ്പെടുന്നവൾ…

ആണ്…
------------
ആണ് - ചെണ്ട,
കോല് - ആവശ്യങ്ങൾ,
താളം - ജീവിതം
പിന്നെ മേളം,
കഴിഞ്ഞാൽ
ചെണ്ടയും കോലും മൂലയിൽ..4 comments:

 1. എന്തായാലും നല്ലവയിലൊന്ന് ഇത് തന്നെ ....
  കവിത വളരെ ഇഷ്ടമായി .

  ശുഭാശംസകള്‍ .......

  ReplyDelete
 2. കൊള്ളാമല്ലോ


  (Disable this word verification)

  ReplyDelete
 3. സന്തോഷം... അജിത്ത് ഭായ്...

  ReplyDelete
 4. കവിത വളരെ ഇഷ്ടമായി .

  ReplyDelete