"പലതില്‍ ചിലത്"

"തില്‍ ചിലത്"

July 17, 2012

പലതിൽ ചിലത്.(7)

പലതിൽ ചിലത്.
------------------------------------


നിന്റെ ഗ്രാമം
നിയെനിക്കെല്ലാമാകുമ്പോഴും...

നിന്റെ നഗരം
എന്നെ
ഒറ്റപ്പെടുത്തുന്നു- 


--------------------------------------


ദു:ഖം
പരിഹസിച്ച്
ചിരിക്കുന്നു... 


സന്തോഷം
ചുണ്ടിൽ ചിരിവച്ച്
കരയുന്നു.

---------------------------------------

നീയും, ഞാനുമില്ലാത്ത
കവിതയിൽ
ആരുമില്ല...!! 

 -----------------------------------

നാളെയിലേക്കൊരു
അറിയാവഴിതേടി

ഇന്ന്
ഇന്നലയിലേക്ക്
വഴിതെറ്റിപ്പോകുന്നു

------------------------------------
 

അക്ഷരങ്ങൾ
മാത്രം വായിക്കപ്പെടാൻ
വിധിച്ച കവിത,
വിളഞ്ഞ പതിര്.

------------------------------------

തെറ്റിവീഴുന്നു ഓർമ്മകൾ
മറവിയുടെ
പായൽ വഴുക്കലിൽ..

-------------------------------------

എല്ലാത്തണലിലും
സ്നേഹമുണ്ടെന്നൊരു
കഴുകൻ ചിറക്...

-------------------------------------വിധിയുടെ
നൂൽ‌പ്പാലത്തിലൂടെ
ഉല്ലാസയാത്ര- ജീവിതം.
-------------------------------------നടന്നിറങ്ങിയ
പടവുകളിൽ
പടുവാർദ്ധക്യം
വടിയൂന്നി നിൽ‌പ്പൂ...

-------------------------------------നിലവിട്ട നിലാവ്
ഇരുട്ട്,
നിലവിട്ടതെനിക്കെന്ന്
നീ.


-------------------------------------

 
 

2 comments:

 1. കൊള്ളാം ഓരോന്നിനും ഒരു മറൂവശം...ഇഷ്ടപ്പെട്ടു

  ReplyDelete
 2. ഒട്ടൊരു അസൂയയോടെ പറയട്ടെ.നല്ല മൂര്‍ച്ചയുള്ള കവിതകള്‍..വാക്കിലപ്പുറം അര്‍ത്ഥ തലം.ഭാവുകങ്ങള്‍ ..

  .എല്ലാത്തണലിലും
  സ്നേഹമുണ്ടെന്നൊരു
  കഴുകൻ ചിറക്...

  ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു

  www.kavibhasha.blogspot.com

  ReplyDelete