"പലതില്‍ ചിലത്"

"തില്‍ ചിലത്"

December 11, 2011

"പലതില്‍ ചിലത്" (6)

"പലതില്‍ ചിലത്" (ആറ്)
****************
മതം...
******
ജനനത്തിനിനും,
മരണത്തിനുമിടയില്‍
ആത്മാവില്‍
കുരുങ്ങിയ ചൂണ്ട.

പുണ്യം.
*****
പാപം
പാമ്പില്‍ തോലുപോലെങ്കില്‍
ഇടയ്ക്കിടയ്ക്ക്
പടമുരിഞ്ഞ് പുണ്യം നേടിയേനെ..!!

വിയര്‍പ്പ്.....
************
നന്ദിയെന്ന വെറും വാക്കിന്റെ
അര്ത്ഥവ്യാപ്തിയും, ആഴവും തേടി
നടുക്കടലില് ഉപ്പുവെള്ളം
വറ്റിയ്ക്കുമ്പോള്.......!!!!
വിരുന്നുവന്നവഴി
**********
പറഞ്ഞതറിയാതെയും
അറിഞ്ഞത് പറയാതേയും
പലവുരു പിണങ്ങിയും
പിന്നെയിണങ്ങിയും
പതിവായി പരിഭവങ്ങൾ
പരസ്പരം ചൊരിഞ്ഞും,
പരിവേദനങ്ങളിൽ പുണർന്നും
ഞാനും നീയുമല്ലാതായി
മുഖം മൂടികളഴിച്ചിടുമ്പോൾ
ഒരു വസന്തം വിരുന്നുവന്ന
വഴിയറിയുന്നു...
സേവനവാരം
************
ഗാന്ധിതന്‍ സേവനം മറന്നു നമ്മള്‍...
സേവനവാരം മറന്നു നമ്മള്‍,
"സേവ" വാരമാഘോഷമാക്കി നമ്മള്‍,
എങ്കിലുമിന്നെന്റെയങ്കണത്തിലെ
ആദര്‍ശത്തെ, സത്യത്തെ,യഹിംസയെയൊക്കെ
തൂത്തു,വെടിപ്പാക്കി,തുടച്ചുമാറ്റി...
കടലമ്മ..
********
തിരക്കൈകളാല്‍
തഴുകിയും, തലോടിയും
ചിലപ്പോള്‍ ക്ഷോപത്തോടെ
തിരതല്ലിക്കരയെ
ശാസിക്കുന്നൊരമ്മ.

5 comments:

  1. ഏതാ ഗംഭീരം എന്ന് പറയാന്‍ കഴിയാതെ കുഴങ്ങുകയാണ്
    ചിന്തയും എഴുത്തും ഒന്നിനൊന്നു മെച്ചം

    ReplyDelete
  2. വളരെ നല്ല രചനകള്‍ വായിക്കാന്‍ വളരെ മനോഹരം ....

    ReplyDelete
  3. പഴയ പോസ്റ്റുകള്‍ കൂടി നോക്കുക....

    വായനയില്‍ സന്തോഷം..

    ReplyDelete
  4. ഏതാ മെച്ചമെന്ന് തിരഞ്ഞെടുക്കാന്‍ ആവുന്നില്ല. എല്ലാം മനോഹരം

    ReplyDelete
  5. സന്തോഷം
    മുല്ല, ആചാര്യന്‍, പൊട്ടന്‍...:)

    ReplyDelete